ഇന്ത്യക്കെതിരേ ന്യൂസിലന്റിന് ടോസ്; ബാറ്റിങ് തിരഞ്ഞെടുത്തു

പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ 336 റണ്‍സ് അടിച്ച് 89 റണ്‍സിന് ജയിച്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്‌റ്റേഡിയത്തിലാണ് മത്സരം.

Update: 2019-07-09 09:23 GMT

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിങ് തിരഞ്ഞെടുത്തു. പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ 336 റണ്‍സ് അടിച്ച് 89 റണ്‍സിന് ജയിച്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മല്‍സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനം വരെ ഒന്നാമതായിരുന്ന ന്യൂസിലന്റ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് സെമിയിലെത്തിയത്.

ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസിലന്റിന് ഇത് എട്ടാം സെമി ഫൈനലാണ്. ന്യൂസിലന്റും ഇന്ത്യയും ഇതുവരെ 106 ഏകദിന മല്‍സരങ്ങള്‍ കളിച്ചതില്‍ 55 എണ്ണം ഇന്ത്യയും 45 എണ്ണം ന്യൂസിലന്റും ജയിച്ചു. ഒരു മല്‍സരം ടൈ ആയി. അഞ്ച് മല്‍സരങ്ങളില്‍ ഫലമൊന്നും ഉണ്ടായില്ല. ന്യൂസിലന്റിനെതിരേ ഇന്ത്യ നേടിയ ഏറ്റവും മികച്ച സ്‌കോര്‍ 392 ആണ്. 

Tags:    

Similar News