വീണ്ടും കൊവിഡ്: ന്യൂസിലന്റില്‍ പൊതു തിരഞ്ഞെടുപ്പ് നീട്ടി

സെപ്തംബര്‍ 19ന് നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് ഒക്ടോബര്‍ 17ലേക്കാണ് മാറ്റിയത്.

Update: 2020-08-17 05:36 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്റില്‍ പൊതുതിരഞ്ഞടുപ്പ് നീട്ടിയതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊതുതിരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നും അറിയിച്ചു. സെപ്തംബര്‍ 19ന് നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് ഒക്ടോബര്‍ 17ലേക്കാണ് മാറ്റിയത്.

കഴിഞ്ഞ 102 ദിവസം ഒരൊറ്റ കൊവിഡ് സമ്പര്‍ക്ക കേസ് പോലും ന്യൂസിലന്റില്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സൗത്ത് ഒക്ക്‌ലന്റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആഗസ്ത് 11ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഇതോടെ ഒക്ക്‌ലന്റില്‍ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം 13 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഒക്ക്‌ലന്റില്‍ പുതിയ രോഗികളുടെ എണ്ണം 58 ആയി. ഇത് രാജ്യത്തെ വല്ലാതെ അലട്ടിയിട്ടി.നിലവില്‍ പാര്‍ട്ടി നേതാക്കളുമായും തിരഞ്ഞെടുപ്പ് കമ്മീഷനുമായും തമ്മില്‍ നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ല്‍ നടത്താനാണ് തീരുമാനമായത്. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ആര്‍ഡന്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ആ വാദത്തെ പ്രധാനമന്ത്രി തള്ളി. 'ഞാന്‍ ആരുമായും ഫോണിലൂടെ ബന്ധപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും ഇതുപോലൊരു സാഹചര്യത്തില്‍ ഞാന്‍ എടുക്കുന്ന തീരുമാനം ഇത് തന്നെയാണ് വേണ്ടതെന്നും,' ആര്‍ഡന്‍ വ്യക്തമാക്കി



Tags: