ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: ഇന്ത്യന്‍ വംശജനെതിരേ ന്യൂസിലാന്‍ഡില്‍ നടപടി

പട്ടേലിന്റെ വിഷയത്തില്‍ മാപ്പ് പറഞ്ഞ അസോസിയേഷന്‍, ഇദ്ദേഹത്തിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ അസോസിയേഷന്റെ മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അറിയിച്ചു.

Update: 2020-05-16 15:49 GMT

ന്യൂഡല്‍ഹി: സമൂഹിക മാധ്യമങ്ങളിലൂടെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ വംശജനെതിരേ ന്യൂസിലാന്‍ഡില്‍ നടപടി. ഇന്ത്യന്‍ വംശജനായ കാന്തിലാല്‍ ഭാഗാഭായി പട്ടേലിനെ പ്രമുഖ വെല്ലിംഗ്ടന്‍ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയതായി മുസ് ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രവാസികള്‍ക്കെതിരെ യുറോപ്പിലും അറബ് നാടുകളിലും നടപടി സ്വീകരിക്കുന്നതിനിടെയാണ് ന്യൂസിലാന്‍ഡിലും സമാന സംഭവം.

വിഷയം രാജ്യത്തെ നീതിന്യായ വകുപ്പിനെ ധരിപ്പിച്ചതായി അസോസിയേഷന്‍ ഉപാധ്യക്ഷ ആന്‍ ക്ലാര്‍ക്ക് പറഞ്ഞു. പട്ടേലിന്റെ വിഷയത്തില്‍ മാപ്പ് പറഞ്ഞ അസോസിയേഷന്‍, ഇദ്ദേഹത്തിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ അസോസിയേഷന്റെ മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അറിയിച്ചു.

ഓക്ലാന്‍ഡ് ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായ കാന്തിലാല്‍ പട്ടേല്‍, 2004ല്‍ ക്വീന്‍ സര്‍വീസ് മെഡലും (ക്വു.എസ്.എം) 2005ലെ പ്രൈഡ് ഇന്ത്യന്‍ അവാര്‍ഡും നേടിയിരുന്നു. 

Tags:    

Similar News