കേന്ദ്ര ബജറ്റ്: 20 രൂപ ഉള്‍പ്പെടെ പുതിയ നാണയങ്ങള്‍ ഉടന്‍

കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുതിയ 1, 2, 5, 10, 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇവ വിനിമയത്തിന് എത്തിയിരുന്നില്ല.

Update: 2019-07-05 09:30 GMT

ന്യൂഡല്‍ഹി: 20 രൂപ ഉള്‍പ്പെടെയുള്ള പുതിയ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. കാഴ്ച്ചാ പരിമിതിയുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുതിയ 1, 2, 5, 10, 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇവ വിനിമയത്തിന് എത്തിയിരുന്നില്ല. നാണയങ്ങള്‍ ഉടന്‍ ജനങ്ങളക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റര്‍ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം.

ദേശീയ ഡിസൈന്‍ കേന്ദ്രം (എന്‍ഐഡി), സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ചെറിയ തുകയില്‍നിന്ന് വലുതിലേക്ക് പോകുമ്പോള്‍ വലിപ്പവും ഭാരവും കൂടും. 

Tags:    

Similar News