കേരളത്തിലെ ഭവന നിര്‍മ്മാണ രംഗത്ത് പുത്തന്‍ നയം കൊണ്ടുവരും: മന്ത്രി കെ രാജന്‍

Update: 2022-04-11 10:15 GMT

തൃശൂര്‍: പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും കേന്ദ്രമായി കേരളം മാറുന്ന സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ രംഗത്ത് പുത്തന്‍ നയം രൂപീകരിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ (കെസ്‌നിക് ) റീജിണല്‍ ഓഫിസ് കെട്ടിട ശിലസ്ഥാപനവും സര്‍ക്കാര്‍ ജനപ്രിയ പദ്ധതിയായ കലവറയുടെ (ബില്‍ഡിംഗ് മെറ്റീരില്‍ ഫെയല്‍ െ്രെപസ് ഷോപ്പ്) പതിനാറാമത് യൂണിറ്റ് ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ പുതിയ ഭവന സാങ്കേതികവിദ്യകളെ നേരിട്ട് മനസ്സിലാക്കുന്നതിനായി ദേശീയ ഭവനോദ്യാനം നിര്‍മ്മിക്കും. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഭവനങ്ങളുടെ മാതൃകകളും നിര്‍മ്മിക്കാനാവശ്യമായ പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രദര്‍ശങ്ങളും,ചര്‍ച്ചകളും, ഒരു കാംപസില്‍ ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് ഏഴ് ഏക്കറില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭവന പാര്‍ക്കിന് പ്രാഥമികമായി രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും കെസ്‌നികിന്റെയും സഹായത്താല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യന്തോള്‍ നിര്‍മ്മിതി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍

മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ സുനിത വിനു, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗിസ്, സോണല്‍ കോര്‍ഡിനേറ്റര്‍ പ്രഫ. വി കെ ലക്ഷ്മണന്‍ നായര്‍, ഫിനാന്‍സ് അഡൈ്വസര്‍ അശോക് കുമാര്‍ എസ്, ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ആര്‍ ജയന്‍, റീജിയണല്‍ എന്‍ജിനീയര്‍ സതീദേവി എ എം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News