പുതിയ സ്ഥിരതാമസ നിയമം കശ്മീരിനെ ഹിന്ദു ഭൂരിപക്ഷമാക്കാനെന്ന് ഫാറൂഖ് അബ്ദുല്ല

ഈയൊരു സാഹചര്യത്തില്‍ കശ്മീരി ജനത തങ്ങള്‍ ഇന്ത്യക്കാരാണെന്ന് അനുഭവപ്പെടുകയോ അങ്ങിനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-09-24 06:00 GMT

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലേക്ക് ഹിന്ദുക്കളെ കൂട്ടമായെത്തിച്ച് ഹിന്ദു ഭൂരിപക്ഷ മേഖല സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ സ്ഥിരതാമസ നിയമമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഇത് കശ്മീരി ജനതയെ കൂടുതല്‍ ക്ഷുഭിതരമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദി വയറിന് നല്‍കിയ അഭിമുഖത്തില്‍, കശ്മീരുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ തീവ്ര ഹിന്ദുത്വ ദേശീയ ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിനെതിരേ കടുത്ത ഭാഷയിലാണ് അബ്ദുല്ല ആഞ്ഞടിച്ചത്.

ഈയൊരു സാഹചര്യത്തില്‍ കശ്മീരി ജനത തങ്ങള്‍ ഇന്ത്യക്കാരാണെന്ന് അനുഭവപ്പെടുകയോ അങ്ങിനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടായി ജമ്മു കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട 'ഇന്ത്യാ അനുകൂല' മുഖമായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പാര്‍ട്ടി തലവന്‍ അബ്ദുല്ല വ്യക്തമാക്കി.

രണ്ടാംകിട പൗരന്മാരെപ്പോലെ പരിഗണിക്കപ്പെടുന്ന അടിമകളെന്നാണ് അദ്ദേഹം കശ്മീരികളെ വിശേഷിപ്പിച്ചത്. പ്രതിഷേധങ്ങളില്ലാത്തതിനാല്‍ 2019 ആഗസ്തിലെ മാറ്റങ്ങള്‍ കശ്മീരിലെ ജനങ്ങള്‍ സ്വീകരിച്ചെന്ന ബിജെപിയുടെ അവകാശ വാദം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തെരുവില്‍നിന്നും 144ാം വകുപ്പും സൈനികരെയും ഒഴിവാക്കിയാല്‍ ലക്ഷക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.2019 ആഗസ്ത് 5ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക സ്വയംഭരണ പദവി റദ്ദാക്കുകയും പ്രദേശത്തെ ഫെഡറല്‍ ഭരണത്തിലുള്ള രണ്ട് പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. കൂടാതെ, രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം തടവിലിടുകയും ചെയ്തിരുന്നു.




Tags:    

Similar News