ഡല്‍ഹി: കലാപബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധിയും സംഘവും സന്ദര്‍ശിച്ചു

അതേസമയം, രാഹുല്‍ ഗാന്ധി കൊറോണ വൈറസ് വ്യാപിപ്പിക്കാനാണോ കലാപമേഖല സന്ദര്‍ശിച്ചതെന്ന് ബിജെപി എംപി രമേശ് ബിധുരി പരിഹസിച്ചു.

Update: 2020-03-04 18:30 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയും സംഘവും സന്ദര്‍ശിച്ചു. ഡല്‍ഹി കലാപം ഇന്ത്യയുടെ യശസ്സിനേറ്റ കളങ്കമാണെന്ന് രാഹുല്‍ പറഞ്ഞു. ഭാരതമാതാവിന് ഈ അക്രമം കൊണ്ട് ഒരു ഗുണവുമില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 48 പേര്‍ മരണപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം നടന്ന സ്ഥലത്ത് ആദ്യമായായാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സന്ദര്‍ശിക്കുന്നത്. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ഷെല്‍ജ കുമാരി എന്നിവരും രാഹുലിനോടൊപ്പമുണ്ടായിരുന്നു.

    അതേസമയം, രാഹുല്‍ ഗാന്ധി കൊറോണ വൈറസ് വ്യാപിപ്പിക്കാനാണോ കലാപമേഖല സന്ദര്‍ശിച്ചതെന്ന് ബിജെപി എംപി രമേശ് ബിധുരി പരിഹസിച്ചു. രാഹുല്‍ ഗാന്ധി ദിവസങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനു പകരം പരിശോധന നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News