രാജ്യത്ത് 24,337 പേര്‍ക്ക് കൂടി കൊവിഡ്; 333 പേര്‍ മരിച്ചു

Update: 2020-12-21 05:43 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 24,337 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 1,00,55,560 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 333 പേരാണ് മരിച്ചത്. ആകെ മരണം 1,45,810 ലേക്കെത്തി. 9,606,111 പേര്‍ രോഗമുക്തി നേടി. അതിനിടെ കേന്ദ്ര കൊവിഡ് നിരീക്ഷണ സമിതിയുടെ യോഗം ഇന്ന് ചേരും.

കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതകമാറ്റം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. രോഗം വീണ്ടും വ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി. അതേസമയം രാജ്യത്ത് ജനുവരിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിതേടി സിറം, ഭാരത് ബയോടെക്, ഫൈസര്‍ കമ്പനികള്‍ എന്നിവര്‍ നല്‍കിയ അപേക്ഷയില്‍ വിദഗ്ധ സമിതി ഉടന്‍ തീരുമാനമെടുത്തേക്കും.