ലഫ്.ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

Update: 2022-09-28 15:09 GMT

ന്യൂഡല്‍ഹി: ലഫ്.ജനറല്‍ അനില്‍ ചൗഹാനെ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) നിയമിച്ചു. ബുധനാഴ്ചയാണ് ജനറല്‍ അനില്‍ ചൗഹാനെ ഉന്നത സൈനിക മേധാവിയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം നിയമിച്ചത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായിരുന്ന പ്രഥമ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് പുതിയ നിയമനം. കഴിക്കന്‍ കമാന്‍ഡന്റ് മേധാവിയായിരുന്നു ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷം മെയ് 2021ന് വിരമിച്ചിരുന്നു.

ഡിഡിഎസിനൊപ്പം അനില്‍ ചൗഹാന്‍ സൈനിക വിഭാഗത്തിന്റെ സെക്രട്ടറിയായും ചുമതല വഹിക്കും. 40 വര്‍ഷം സൈനിക സേവനത്തിനിടെ ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ജമ്മു കാശ്മീര്‍, വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവിധ ആഭ്യന്തര ഓപറേഷനുകള്‍ക്ക് നേതൃത്വം നല്‍കിട്ടുണ്ട്. 2020 ജനുവരിയിലാണ് ജനറല്‍ ബിപിന്‍ റാവത്ത് രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ചുമതലയേല്‍ക്കുന്നത്. രാജ്യത്തിന്റെ മൂന്ന് സേനാ വിഭാഗങ്ങളായ കരസേന, വ്യോമസേന, നാവികസേന എന്നിവ ഏകീകരിച്ച് കൊണ്ടുപോവുന്ന പ്രധാന ചുമതലയാണ് സിഡിഎസിനുള്ളത്.

2021 ഡിസംബറില്‍ തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ബിപിന്‍ റാവത്ത് സഞ്ചരിച്ച് സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. ബിപിന്‍ റാവത്തിനൊപ്പം സഞ്ചരിച്ച ഭാര്യയും മറ്റ് 11 പേരും സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മലയാളി സൈനികന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടവരിലുണ്ടായിരുന്നത്. 1961 മെയ് 18നാണ് ജനറല്‍ അനില്‍ ചൗഹാന്റെ ജനനം. 1981ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫില്‍സിലേക്ക് അദ്ദേഹത്തെ കമ്മീഷന്‍ ചെയ്യപ്പെട്ടു.

Tags:    

Similar News