പുത്തന്‍ കാറില്‍ കല്ലുകൊണ്ട് കുത്തിവരഞ്ഞ് പുരോഹിതന്; പുതിയ കാര്‍ വാങ്ങി നല്‍കാമെന്ന് സഭ
പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്.
പത്തനംതിട്ട: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറില്‍ കല്ലുകൊണ്ട് കുത്തിവരഞ്ഞ് പുരോഹിതന്. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്.കോന്നി ആനക്കല്ലുക്കല്‍ ഷേര്‍ലി ജോഷ്വായുടെ കാറാണ് ഫാദര്‍ മാത്യു നശിപ്പിച്ചത്.
തിങ്കളാഴ്ച നടക്കുന്ന മകന് ജോജോയുടെ വിവാഹാവശ്യത്തിനായാണ് കാര്‍ വാങ്ങിയത്. പയ്യനാമണ്ണില്‍ റായില്‍ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീടിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ പുരോഹതിന്റെ കാര്‍ എടുക്കാന്‍ ബുദ്ധിമുട്ടിയതില്‍ പ്രകോപിതനായാണ് ഇയാള്‍ കല്ല് കൊണ്ട് കുത്തിവരച്ചത് വൃത്തികേടാക്കിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സഭ നാണക്കേടിലായി. ഉടനെ പരാതി പിന്‍വലിക്കണമെന്നും പുതിയ കാര്‍ വാങ്ങി നല്‍കാമെന്നും അറിയിച്ച് പരാതിക്കാരിയെ സഭാ നേതൃത്വം സമീപിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ പിന്‍വലിക്കണമെന്നും മലങ്കര കത്തോലിക്ക ബിഷപ് ആവശ്യപ്പെട്ടിട്ടുണ്ട്