ഇന്ത്യന്‍ കറന്‍സികളുമായി നേപ്പാളിലേക്ക് പോവുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക

Update: 2019-01-21 14:43 GMT

കാഠ്മണ്ഡു: ഇന്ത്യന്‍ കറന്‍സി വ്യാപകമായി ഉപയോഗിക്കുന്ന ഹിമാലയന്‍ രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കനത്ത തിരിച്ചടിയായി 100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ വിലക്കി നേപ്പാള്‍ സെന്‍ട്രല്‍ ബാങ്ക്. 200, 500, 2000 എന്നീ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ ഉപയോഗമാണ് നേപ്പാളിലെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്ക് നിരോധിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തുവന്നത്.

ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ അടക്കമുള്ളവര്‍ 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകള്‍ കൈവശം വെയ്ക്കാന്‍ പാടില്ല. ഡിസംബര്‍ 13നു നേപ്പാള്‍ മന്ത്രിസഭാ ഈ തീരുമാനമെടുത്തുവെങ്കിലും സര്‍ക്കുലര്‍ പുറത്തു വന്നത് ഇപ്പോഴാണ്. നേപ്പാളിലെ ടൂറിസം വ്യവസായത്തെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

2020ല്‍ 20 ലക്ഷം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'വിസിറ്റ് നേപ്പാള്‍' പദ്ധതി നടപ്പാക്കുന്നതിനിടെയാണ് ഈ നീക്കം. ഇത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ വരവിനെ ബന്ധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ കറന്‍സിക്ക് ഇന്ത്യയിലേതിനേക്കാള്‍ മൂല്യം ലഭിക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. വര്‍ഷം തോറും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്നത്.

Tags:    

Similar News