കൊറോണ: ചൈനയില്‍ അടച്ചു പൂട്ടിയത് അരലക്ഷത്തോളം സ്ഥാപനങ്ങള്‍

വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ മാര്‍ച്ച് 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്‌സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചു.

Update: 2020-04-07 13:41 GMT

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ അര ലക്ഷത്തോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. 46,0000 സ്ഥാപനങ്ങളാണ് മാര്‍ച്ച് അവസാനത്തോടെ കൊറോണയെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ഇതോടൊപ്പം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന വേഗതയും ചൈനയില്‍ വലിയ രീതിയില്‍ കുറഞ്ഞു. ചൈനയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

കൊറോണ വ്യാപനം തടയുന്നതിനായി വൈറസ് പൊട്ടിപുറപ്പെട്ട വുഹാന്‍ നഗരം നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാന്‍ ആഭ്യന്തര വിമാന സര്‍വീസുകളും ചൈന റദ്ദ് ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും കൊറോണ രോഗം ചൈനയിലെ മെയിന്‍ ലാന്റില്‍ റിപോര്‍ട്ട് ചെയ്തു.

പകര്‍ച്ചവ്യാധിയെ നേരിടാന്‍ വലിയ ഒരുക്കങ്ങളാണ് ചൈന നടത്തി വരുന്നത്. വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ മാര്‍ച്ച് 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്‌സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചു. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി ഫീസ് ഇളവ്, ബജറ്റ് കമ്മി വിപുലീകരിക്കുക, കൂടുതല്‍ പ്രാദേശിക, ദേശീയ ബോണ്ടുകള്‍ നല്‍കുക, പലിശനിരക്ക് കുറയ്ക്കുക, വായ്പ തിരിച്ചടവ് വൈകിപ്പിക്കുക, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കുറയ്ക്കുക, എന്നിവയും ചൈന നടപ്പാക്കി വരുന്നു. നിലവില്‍ 1242 പേരാണ് ചൈനയില്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 3331 പേര്‍ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു.

Tags:    

Similar News