ഇറാന്‍ ആക്രമണം: 2,000 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേല്‍

Update: 2026-03-08 09:07 GMT

ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ഏകദേശം 2,000 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍ യുദ്ധം ആരംഭിച്ചതിനുശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 157 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുള്‍പ്പെടെ കുറഞ്ഞത് 1,929 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും 42 പേര്‍ക്ക് നിസാര പരിക്കുകളാണെന്നും 70 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും മന്ത്രാലയം അറിയിച്ചു.

ആശുപത്രികളില്‍ എത്തുന്നവരില്‍ ഗണ്യമായ ഒരു വിഭാഗവും സംരക്ഷിത മേഖലകളിലേക്ക് ഇറങ്ങുന്നതിനിടെയാണ് പരിക്കേറ്റതെന്നും അത് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ മുന്നറിയിപ്പ് സംവധാനം കൃത്യമല്ലെന്ന് നേരത്തെ വാര്‍ത്ത പുറത്ത് വന്നിരുന്നു. പലപ്പോഴും വ്യോമാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിക്കുന്നില്ലെന്ന് ഇസ്രായേലില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിരുന്നു.

Tags: