ഇന്ത്യ-ന്യൂസിലന്റ് മല്‍സരം മഴമൂലം ഉപേക്ഷിച്ചു

7.30ന് അവസാന പരിശോധന നടത്തിയ അംപയര്‍മാര്‍ ഗ്രൗണ്ട് കളിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

Update: 2019-06-13 14:19 GMT

ലണ്ടന്‍: ഇന്ന് നടക്കേണ്ടിയിരിക്കുന്ന ഇന്ത്യ-ന്യൂസിലന്റ് ലോക കപ്പ് ക്രിക്കറ്റ് മല്‍സരം തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. 7.30ന് അവസാന പരിശോധന നടത്തിയ അംപയര്‍മാര്‍ ഗ്രൗണ്ട് കളിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. മഴ വരികയും പോവുകയും ചെയ്തതോടെ ട്രന്റ് ബ്രിഡ്ജിലെ ഗ്രൗണ്ട് സ്റ്റാഫിന് പിടിപ്പത് പണിയായിരുന്നു. അംപയര്‍മാര്‍ പല തവണ പിച്ച് പരിശോധന നടത്തിയെങ്കിലും വീണ്ടും മഴ ആരംഭിക്കുകയായിരുന്നു.

ഇത്തവണത്തെ ലോക കപ്പില്‍ മഴ പല തവണ വില്ലനായതോടെ ടൂര്‍ണമെന്റിന്റെ ആസൂത്രണത്തെക്കുറിച്ച് സംഘാടകര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണുയരുന്നത്.  

Tags: