മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്
കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം, കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ വ്യത്യസ്ത കേസുകളിലായി എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുകയാണ്. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മുന്‍ കേന്ദ്രമന്ത്രിയാ പ്രഫുല്‍ പട്ടേലിനെതിരായ അന്വേഷണം ശക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
മുംബൈയില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള സീജെ ഹൗസ് വില്‍പന നടത്തിയതു സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍, റിപോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന ഒരു വ്യക്തിയുടെയും ഉടമസ്ഥതയിലുള്ളതല്ല സീജെ ഹൗസെന്നും ഇതുസംബന്ധിച്ച എല്ലാ രേഖകളും കോടതി ഉത്തരവുകളും ലഭ്യമാണെന്നും എന്‍സിപി പ്രസ്താവിച്ചു. മഹാരാഷ്ട്രയില്‍ അടുത്തയാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പകപോക്കലാണ് സംസ്ഥാനത്തെ പ്രമുഖ എന്‍സിപി നേതാവിനെതിരായ നീക്കമെന്നും ആക്ഷേപമുണ്ട്. നേരത്തേ, എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും പ്രഫുല്‍ പട്ടേലിനെ ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യ ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളും സമയവും സ്വകാര്യ വിമാനക്കമ്പനിക്ക് മറിച്ചുനല്‍കിയെന്നായിരുന്നു കേസ്.