പരിശീലനത്തിനിടെ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണു; രണ്ട് പേര്‍ മരിച്ചു

Update: 2020-10-04 04:17 GMT

കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഗ്ലൈഡറിലുണ്ടായിരുന്ന ഒരു ഓഫീസറും ഒരു സൈലറും ആണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് ഇന്ന് രാവിലെ മണിയോടെയാണ് അപകടം ഉണ്ടായത്. തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്ന് വീണത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്. അപകടം സംഭവിച്ച ഗ്ലൈഡര്‍ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.