ദുബയില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന പറപ്പൂര്‍ സ്വദേശിനി മരിച്ചു

Update: 2023-07-19 15:59 GMT

മലപ്പുറം: ദുബയിലെ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന പറപ്പൂര്‍ സ്വദേശിനി മരിച്ചു. പറപ്പൂര്‍ വടക്കുംമുറി സ്വദേശിനിയും കെഎംസിസി നേതാവ് സമീര്‍ കണ്ണേന്‍കുത്തിന്റെ ഭാര്യയുമായ സാബിറ(38)യാണ് മരണപ്പെട്ടത്. ഒരു മാസം മുമ്പ് താമസ സ്ഥലത്ത് വച്ച് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിന് മൂന്നു മാസം മുമ്പാണ് ദുബയിലെത്തിയത്. പറപ്പൂര്‍ പതിനെട്ടാം വാര്‍ഡ് വനിതാ ലീഗ് സെക്രട്ടറിയാണ്. പിതാവ്: കമ്മു ചേരാഞ്ചേരി. മാതാവ്: ഫാത്തിമ. മക്കള്‍: മുഹമ്മദ് നബീഹ്(എംഎസ്എഫ് വാര്‍ഡ് ജനറല്‍ സെക്രട്ടറി), നബ്‌ലാ ഫാത്തിമ, മുഹമ്മദ് നബ്ഹാന്‍. മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തിച്ച് പറപ്പൂര്‍ വടക്കുംമുറി പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags: