ദേശീയ സാമ്പിള്‍ സര്‍വേ തുടങ്ങി; എന്‍ആര്‍സിയുമായി ബന്ധമില്ലെന്ന് അധികൃതര്‍

സര്‍വേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി അനീഷ് കുമാര്‍ അറിയിച്ചു.

Update: 2020-01-21 13:49 GMT

തിരുവനന്തപുരം: ദേശീയ സാമ്പിള്‍ സര്‍വേയുടെ 78 ാം റൗണ്ട് ജില്ലാതല വിവരശേഖരണ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്.

സര്‍വേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി അനീഷ് കുമാര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ആസൂത്രണ പ്രക്രിയകള്‍ക്കാണ് ഇത് മുഖ്യമായി ഉപയോഗിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാര ധനവ്യയവും ബഹു സൂചക സര്‍വേയുമാണ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരണ്‍, എന്‍എസ്എസ്ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിത ഭാസ്‌കര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: