രാഹുല്‍ ഗാന്ധിയെ ഇഡി വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

Update: 2022-06-15 16:00 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് വെള്ളിയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചത്. രാഹുല്‍ ഗാന്ധിയെ ഇഡി ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്.

Tags:    

Similar News