നരേന്ദ്ര മോഡിയുടെ വിദ്വേഷ പ്രസംഗം; എസ്ഡിപിഐ ധര്‍ണ സംഘടിപ്പിച്ചു

Update: 2024-05-06 06:01 GMT

ചെറുതുരുത്തി: മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രവും നീതിപൂര്‍വ്വവമാകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചെറുതുരുത്തിയില്‍ എസ്ഡിപിഐ ചേലക്കര മണ്ഡലം കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബുതാഹിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഇഅ ഉമര്‍ മുക്താര്‍ വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി അബ്ദുള്‍ കാദര്‍, മണ്ഡലം കമ്മറ്റി അംഗംമുസ്തഫ കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു.




Tags:    

Similar News