തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കേ ബിജെപി ക്യാമ്പിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള, എഫ്‌സിആര്‍എ നിയമ ഭേദഗതി വിവാദങ്ങളില്‍ മോദി എന്ത് പറയും എന്നതിലാണ് ആകാംക്ഷ. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. മൂന്ന് ജില്ലകളിലായി നാല് പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.