മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ ഫ്രഞ്ച് ജനതയെ പഠിപ്പിക്കണം: മഹാതീര്‍ മുഹമ്മദ്
അഭിപ്രായ സ്വാതന്ത്ര്യത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപമാനിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പരാമര്‍ശിച്ച് ഇസ്‌ലാമിക ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന മഹാതീര്‍ വ്യക്തമാക്കി.
ക്വലാലംപൂര്‍: മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ ഫ്രഞ്ച് ജനതയെ പഠിപ്പിക്കണമെന്ന് മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. പ്രവാചക കാര്‍ട്ടൂണുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാതീര്‍ ഈ ആവശ്യമുയര്‍ത്തിയത്. കോളനി ഭരണകാലഘട്ടത്തില്‍ ഫ്രഞ്ചുകാര്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെങ്കിലും കണ്ണിന് കണ്ണ് എന്ന തത്വം മുസ്‌ലിംകള്‍ നടപ്പാക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപമാനിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പരാമര്‍ശിച്ച് ഇസ്‌ലാമിക ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന മഹാതീര്‍ വ്യക്തമാക്കി. മുന്‍കാല കൂട്ടക്കൊലകളുടെ പേരില്‍ ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ വധിക്കാനും രോഷാകുലരാകാനും മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ മുസ്‌ലിംകള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് 95കാരനായ മഹാതീര്‍ ട്വിറ്ററില്‍ കുറിച്ചത്.നിയമലംഘനം ചൂണ്ടിക്കാട്ടി ഇത് പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടതെന്നും മഹാതിര്‍ പറഞ്ഞു. കോപാകുലനായ ഒരു വ്യക്തി ചെയ്തതിന് നിങ്ങള്‍ എല്ലാ മുസ്‌ലിംകളേയും ഇസ്‌ലാമിനെയും കുറ്റപ്പെടുത്തുകയാണെന്നും മഹാതീര്‍ ആരോപിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപരിഷ്‌കൃതനാണെന്നും മഹാതിര്‍ കുറ്റപ്പെടുത്തി. മഹാതിറിനെ വിലക്കണമെന്നും ഫ്രാന്‍സിന്റെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നും ഫ്രഞ്ച് ഡിജിറ്റല്‍ മന്ത്രി സെഡ്രിക് ഒ ട്വിറ്റര്‍ മാനേജിംഗ് ഡയറക്ടറോട് ആവശ്യപ്പെട്ടു.