സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു
മാധ്യമ വാർത്തകളിൽ നിന്ന് ലഭിച്ച വിവര പ്രകാരം, മഥുര മെഡിക്കൽ കോളജിൽ ദയനീയമായ അവസ്ഥയിലാണ് നിലവിൽ സിദ്ധീഖ് കപ്പാനുള്ളത്.
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
മാധ്യമ വാർത്തകളിൽ നിന്ന് ലഭിച്ച വിവര പ്രകാരം, മഥുര മെഡിക്കൽ കോളജിൽ ദയനീയമായ അവസ്ഥയിലാണ് നിലവിൽ സിദ്ധീഖ് കപ്പാനുള്ളത്. കൊവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യയാവസ്‌ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയിൽ, ബാത്റൂമിലേക്ക് പോലും പോകാൻ അനുവദിക്കപ്പെടാതെ വിധത്തിൽ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്ഥയിൽ വെച്ചിരിക്കുകയാണ് എന്നാണ് ലഭിച്ച വിവരം. അതിനാൽ ന്യൂഡൽഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിൽസ ഉറപ്പു വരുത്താൻ ഇടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.