മുസ്‌ലിം സ്ത്രീകള്‍ 'വില്‍പ്പനയ്ക്ക്'; ജേണലിസ്റ്റുകള്‍ക്കും ആക്റ്റീവിസ്റ്റുകള്‍ക്കുമെതിരേ വംശീയ ആക്രമണവുമായി 'സുല്ലി ഡീല്‍സ്' ആപ്പ്
കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് നീക്കം ചെയ്ത ആപ്പ് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ് വംശീയമായും സ്ത്രീവിരുദ്ധമായും അധിക്ഷേപിച്ചത്.
ന്യൂഡല്‍ഹി: നൂറുകണക്കിന് മുസ്‌ലിം വനിതകളെ 'വില്‍പ്പനയ്ക്ക്' വച്ച് 'സുല്ലി ഡീല്‍സ്' ആപ്പ്. കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് നീക്കം ചെയ്ത ആപ്പ് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ് അവരെ വംശീയമായും സ്ത്രീവിരുദ്ധമായും അധിക്ഷേപിച്ചത്.
മുസ്‌ലിംകളായ വനിതാ മാധ്യമ പ്രവര്‍ത്തകരേയും ഗവേഷകരേയും ആക്റ്റീവിസ്റ്റുകളേയും കലാകാരന്‍മാരേയും 'ലേലത്തിന് വച്ചായിരുന്നു' ആപ്പിന്റെ പ്രവര്‍ത്തനം. മുസ്‌ലിം വനിതകളുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയ വിവരങ്ങളും സഹിതം ലിസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ ഓപ്പണ്‍ സോഴ്‌സ് ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിലൂടെയാണ് പുറത്തുവന്നത്.
മുസ്‌ലിം സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന സുല്ലി എന്ന വാക്കു ഉപയോഗിച്ചുള്ള 'സുല്ലി ഡീല്‍സ്' എന്ന പേരിലുള്ള അപ്ലിക്കേഷന്‍ ഗിറ്റ്ഹബിലാണ് നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്തത്. ആപ്പിലെ ഫീച്ചറുപയോഗിച്ച് യൂസര്‍മാര്‍ നിരവധി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകത്തെത്തിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയും നിരവധി പേര്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ഗിറ്റ്ഹബ് ആപ്പ് നീക്കം ചെയ്തിരുന്നു.
Somebody made an app of 'Sulli Deals' which has twitter handle of so many Muslim girls. You are one tap away from finding the girl as your deal.
— K (@madeforbrettLEE) July 4, 2021
That app has our pictures and our names.
The motto of the app says, 'community driven, open source project' pic.twitter.com/Rc2vyynRMy
ആപ്പ് തുറക്കുമ്പോള്‍ യൂസര്‍മാരോട് 'ഫൈന്റ്് യുവര്‍ സുല്ലി ഓഫ് ദ ഡേ' എന്നതില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ 'സുല്ലി ഓഫ് ദ ഡേ' എന്ന പേരില്‍ മുസ്‌ലിം സ്ത്രീയുടെ ചിത്രവും സോഷ്യല്‍ മീഡിയാ ഹാന്‍ഡില്‍ വിവരങ്ങളും സഹിതം ലഭിക്കും. ആപ്പ് യൂസര്‍മാര്‍ക്ക് ഇത് അവരുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പങ്കുവയ്ക്കാനാവും. ഇത്തരത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്നും അനധികൃതമായി ശേഖരിച്ച വിവരങ്ങളാണ് ആപ്പിലൂടെ ഉപയോഗിക്കുന്നത്.
നിരവധി പേരാണ് സുല്ലി ഡീല്‍സ് ആപ്പിലൂടെ തങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടതായി പരാതിപ്പെട്ടത്.
A group of men made a database of Muslim women and named it "Sulli Deals". Images of Muslim women, including mine, were shared there. It is a clear case of trafficking, which is legally and morally wrong. But here, a particular section is openly supporting them. (1/3)
— Saniya Sayed (@Ssaniya_) July 5, 2021
ആപ്പിലൂടെ തന്റെ ചിത്രങ്ങളും ഷെയര്‍ ചെയ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തക ഫാത്തിമ ഖാന്‍ കുറ്റപ്പെടുത്തി.ഇതു ചെയ്തവര്‍ക്ക് എന്തെങ്കിലും ശിക്ഷ ലഭിക്കുമോ എന്നും ഫാത്തിമ ഖാന്‍ ട്വീറ്റ് ചെയ്തു.
മുസ്‌ലിം പുരുഷന്‍മാരെ തല്ലിക്കൊല്ലുന്നു, മുസ്‌ലിം സ്ത്രീകളെ ഉപദ്രവിക്കുകയും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയും ചെയ്യുന്നു. എപ്പോഴാണ് ഇതിനൊക്കെ അന്ത്യമുണ്ടാവുക? അവര്‍ ട്വീറ്റ് ചെയ്തു.
ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ബഹില്‍ യൂസര്‍മാര്‍ക്ക് ആപ്പുകള്‍ നിര്‍മിക്കാനും ഷെയര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ സുല്ലി ഡീല്‍സ് എന്ന ആപ്പ് ആരാണ് നിര്‍മിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആപ്പ് ഗിറ്റ്ഹബില്‍ നിന്നും നീക്കം ചെയ്തതായി ഗിറ്റ്ബഹ് സിഒഒ എറിക ബ്രെസിയ ട്വീറ്റ് ചെയ്തു. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
അതേസമയം, ഇത് ആദ്യമായല്ല വംശീയ വിദ്വേശത്തോടെ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്.

