മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം കെ മുനീറിന് സീറ്റില്ല

Update: 2026-03-17 11:30 GMT

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ചാണ് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പി കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ എം ഷാജി വേങ്ങരയിലും മത്സരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മുതിര്‍ന്ന നേതാവ് എം കെ മുനീറിന് സീറ്റില്ല. ഫൈസല്‍ ബാബുവാണ് കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പിഎംഎ സലാം പറഞ്ഞു. പേരാമ്പ്ര ഫാത്തിമ തെഹ്ലിയയും മത്സരിക്കും. ജയന്തി രാജന്‍ കൂത്തുപറമ്പില്‍ മത്സരിക്കും.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍

മഞ്ചേശ്വരം - എ കെ എം അഷറഫ്

കാസര്‍ഗോഡ് - കല്ലട്ര മായിന്‍ ഹാജി

അഴിക്കോട് - കരീം ചേലേരി

കൂത്തുപറമ്പ് - ജയന്തി രാജന്‍

കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള

പേരാമ്പ്ര - ഫാത്തിമ തഹലിയ

തിരുവമ്പാടി - കാസിം കൂടരഞ്ഞി

കൊടുവള്ളി - പി കെ ഫിറോസ്

കുന്നമംഗലം - റസാക്ക് മാസ്റ്റര്‍

കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസല്‍ ബാബു

വള്ളിക്കുന്ന് - ടി വി ഇബ്രാഹിം

കൊണ്ടോട്ടി - ടി പി അഷ്‌റഫ് അലി

മഞ്ചേരി- അഡ്വ. റഹ്‌മത്തുല്ല

ഏറനാട് - പി കെ ബഷീര്‍

മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി

മങ്കട - മഞ്ഞളാം കുഴി അലി

പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം

വേങ്ങര - കെ എം ഷാജി

കോട്ടക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍

തിരൂര്‍ - കുറുക്കോളി മൊയ്തീന്‍

താനൂര്‍ - പി കെ നവാസ്

തിരൂരങ്ങാടി - പി എം എ സമീര്‍

മണ്ണാര്‍കാട് - എന്‍ ഷംസുദ്ദീന്‍

ഗുരുവായൂര്‍ - സി എച്ച് റഷീദ്

കളമശ്ശേരി - അഡ്വ.വി ഇ അബ്ദുള്‍ ഗഫൂര്‍.

Tags: