ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; നാളെ തീരദേശ ഹര്‍ത്താല്‍

കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു

Update: 2019-10-24 16:48 GMT

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരയ്ക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ മലപ്പുറം ജില്ലയിലെ തീരദേശമേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു.രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.പൊന്നാനി, തവനൂർ , തിരൂർ, താനൂർ, വള്ളിക്കുന്ന്, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഹർത്താൽ ആചരിക്കുക. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. നിരപരാധിയായ യുവാവിനെ വകവരുത്തിയതിലൂടെ സംഘര്‍ഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള സിപിഎം നീക്കമാണെന്നും ലീഗ് ആരോപിച്ചു.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇസ്ഹാഖിനെ ഒരുസംഘം കൊലപ്പെടുത്തിയത്. വൈദ്യുതി നിലച്ച സമയമെത്തിയ അക്രമികള്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



 


Tags:    

Similar News