ബഹു രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യം പരാജയമെന്ന് അമിത്ഷാ

രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബഹു പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടോ എന്ന ചോദ്യവും അവരുടെ ഇടയില്‍ നിന്നും ഉയര്‍ന്നതായി അമിത് ഷാ പറഞ്ഞു

Update: 2019-09-17 18:09 GMT

ന്യൂഡല്‍ഹി: ബഹു പാര്‍ട്ടി ജനാധിപത്യ സംവിധാനം രാജ്യ പുരോഗതിക്ക് തടസ്സമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് കഴിഞ്ഞിട്ടും ബഹു പാര്‍ട്ടി ജനാധിപത്യ സംവിധാനം പരാജയമാണ്.രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന ബഹു പാര്‍ട്ടി സംവിധാനം യാഥാര്‍ത്ഥ്യമായോ എന്ന കാര്യത്തില്‍ ജനങ്ങളുടെ മനസ്സില്‍ സംശയം നിലനിന്നിരുന്നു.രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബഹു പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടോ എന്ന ചോദ്യവും അവരുടെ ഇടയില്‍ നിന്നും ഉയര്‍ന്നതായി അമിത് ഷാ പറഞ്ഞു

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വിഭാഗത്തിനും തുല്യ പ്രാതിനിധ്യമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനമുള്ള ജനാധിപത്യ രാജ്യങ്ങളെ പഠിച്ച് ഇന്ത്യയില്‍ ബഹു പാര്‍ട്ടി സംവിധാനം ഭരണഘടന നിര്‍മ്മാതാക്കള്‍ നടപ്പാക്കിയത്. എന്നാല്‍, ബഹുപാര്‍ട്ടി സംവിധാനം പരാജയമാണോ എന്ന് ജന മനസ്സുകളില്‍ സംശയമുണര്‍ന്നതായി അമിത് ഷാ.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാ?ജ്യം ഒരു പാര്‍ട്ടി എന്ന നിലപ്പാടിലേക്ക് ബിജെപി രാജ്യത്തെ കൊണ്ടുപ്പോകുന്നു എന്നതിന്റെ സൂചനയാണ് അമിത് ഷായുടെ വാക്കുകള്‍ എന്ന് പറയാം.

കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അഴിമതിയും അതിര്‍ത്തി അശാന്തമായിരുന്നുവെന്നും തെരുവുകളില്‍ പ്രക്ഷോഭമായിരുന്നുവെന്നും അമിത്ഷാ ആരോപിച്ചു. ചില സര്‍ക്കാറുകള്‍ 30 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു തീരുമാനങ്ങളെടുക്കാന്‍. എന്നാല്‍ ജിഎസ്ടി, നോട്ട് നിരോധനം, വ്യോമാക്രമണം എന്നിവ തുടങ്ങി 50 വലിയ തീരുമാനള്ളാണ് തങ്ങളുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയതെന്നും ഷാ കൂട്ടിചേര്‍ത്തു.

Tags:    

Similar News