യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Update: 2021-04-06 03:53 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണ്. ഇത് പിആര്‍ ഏജന്‍സികള്‍ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags: