മുല്ലപ്പെരിയാര്‍: മൂന്ന് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു

രാത്രിയില്‍ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി

Update: 2021-12-04 19:10 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു. രണ്ടു ഷട്ടറുകള്‍ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയില്‍ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യംപരിഗണിക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി. നിലവില്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 1687 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുകയും തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.78 അടിയായി കുറഞ്ഞിട്ടുണ്ട്. മുല്ലപെരിയിര്‍ അണക്കെട്ടിന്റെ ബോബിഡാം സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനായാല്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.

Tags: