വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് താലിബാന്‍ ചിന്താഗതിക്കാര്‍: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ്
വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ചില ആളുകള്‍ എതിര്‍ക്കുന്നു എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്.
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ താലിബാന്‍ മനോഭാവമുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. വിവാഹപ്രായത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുസ്ഥാനികളല്ലെന്നും അവര്‍ താലിബാന്‍ മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്നും ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ താലിബാന്‍ മനോഭാവം സ്വാധീനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ചില ആളുകള്‍ എതിര്‍ക്കുന്നു എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ചിന്ത താലിബാന്‍ മനോഭാവമുള്ളവര്‍ക്കേ ഉണ്ടാകൂ, ഹിന്ദുസ്ഥാനികള്‍ ഇത്തരത്തില്‍ ചിന്തിക്കില്ല. ഡല്‍ഹിയില്‍ നടന്ന ന്യൂനപക്ഷ അവകാശ ദിനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ 'താലിബാന്‍ മനോഭാവക്കാര്‍' സ്വാധീനിക്കരുത്. ഇസ്‌ലാമിക രാജ്യങ്ങള്‍ അടക്കം നിരവധിയിടങ്ങിളില്‍ ഇത്തരത്തില്‍ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റം വരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.