മുജാഹിദ് സമ്മേളനം: ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്യും

Update: 2024-02-15 09:38 GMT

കരിപ്പൂര്‍: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂരിലെ വെളിച്ചം നഗരിയില്‍ നടക്കുന്ന പത്താമത് മുജാഹിദ്(മര്‍കസുദ്ദഅ്‌വ) സമ്മേളനം ഫലസ്തീന്‍ പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ ഡോക്ടറേറ്റ്, അല്‍ വത്വനിയ്യ, അല്‍ ഹയാത്തുല്‍ ജദീദ, അല്‍ ഖുബ്‌സുല്‍ കുവൈത്തിയ്യ, അല്‍ അയ്യാം എന്നീ പത്രങ്ങളിലായി 20 വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയം, 2024ലെ ഇന്ത്യ ഡിപ്ലോമസി അവാര്‍ഡ്, 2022ലെ മീഡിയ ഡിപ്ലോമാറ്റ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

1997 മുതല്‍ 3 വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്തു. അല്‍ഖുദ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഗസ അല്‍ അസര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തേ, മൗലാനാ സയ്യിദ് സല്‍മാന്‍ ഹുസയ്‌നി അന്നദ്‌വിയാണ് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇദ്ദേഹം ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ആശയക്കാരനാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റിയത്.

Tags:    

Similar News