കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാനെ പിന്തുണച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം

അതേസമയം യൂനിയൻ ചെയർമാനെ തള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എംഎൽഎ രംഗത്തെത്തി.

Update: 2021-09-10 11:35 GMT

കണ്ണൂർ: സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂനിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞത് എസ്എഫ്ഐ നിലപാട് തന്നെയാണെന്നും നിതീഷ് നാരായണൻ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല സിലബസിൽ സംഘപരിവാർ നേതാക്കളെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച സ്റ്റുഡൻസ് യൂനിയൻ ചെയർമാനെ പിന്തുണച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ. ജെഎൻയുവിൽ പഠിക്കുമ്പോൾ സവർക്കറുടെ പുസ്തകം പഠിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ആരും പറയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞത് എസ്എഫ്ഐ നിലപാട് തന്നെയാണെന്നും നിതീഷ് നാരായണൻ വ്യക്തമാക്കി.

Full View

അതേസമയം യൂനിയൻ ചെയർമാനെ തള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എംഎൽഎ രംഗത്തെത്തി. ഒരു സർവകലാശാലയിലും അനുവദിക്കാൻ കഴിയാത്ത വിഷയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിലബസിന്റെ ഭാഗമായി അംഗീകരിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് പ്രചാരകരെ ഉൾപ്പെടുത്തിയ ഭാഗം ഒഴിവാക്കണമെന്നും സച്ചിൻ ദേവ് ആവശ്യപ്പെട്ടു.