എംപിമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; പാര്‍ലമെന്റ് സമ്മേളനം പരിമിതപ്പെടുത്തും

Update: 2020-09-19 09:15 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമ്മേളനം പരിമിതപെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇന്നലെ നടത്തിയ പരിശോധനയില്‍ ബിജെപി എംപി വിനയ് സഹസ്രബുദ്ധെ കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ വ്യാഴാഴ്ച നടന്ന പരിശോധനയില്‍ പോസറ്റീവ് ആയി. ആദ്യം നെഗറ്റീവ് ആയതിനാല്‍ അദ്ദേഹം പാര്‍മെന്റില്‍ മറ്റ് അംഗങ്ങളുമായി ഏറെ നേരം അടുത്ത് ഇടപഴകിയിരുന്നു. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാനുള്ള പ്രധാന പ്രാസംഗികനും അദ്ദേഹമായിരുന്നു. സഹസ്രബുദ്ധെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിനൊപ്പം ചെലവഴിച്ചവരും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. അംഗങ്ങള്‍ക്ക് എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കള്‍ പാലിച്ചാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്.




Tags:    

Similar News