തനിക്കൊപ്പം സെല്‍ഫിയെടുക്കണമെങ്കില്‍ 100 രൂപ നല്‍കണം; വിചിത്ര ആവശ്യവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷാ താക്കൂര്‍

Update: 2021-07-18 16:09 GMT

ഭോപാല്‍: തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 100 രൂപ വീതം നല്‍കണമെന്ന വിചിത്ര ആവശ്യവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി ഉഷാ താക്കൂര്‍ രംഗത്ത്. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ ഷെഡ്യൂള്‍ ചെയ്ത പ്രോഗ്രാമുകള്‍ക്ക് കാലതാമസമുണ്ടാക്കുന്ന 'സമയമെടുക്കുന്ന' പ്രക്രിയയാണിത്. സെല്‍ഫിയെടുക്കുന്നതുകൊണ്ട് ഒരുപാട് സമയം പാഴായിപ്പോവുന്നു. പലപ്പോഴും ഞങ്ങളുടെ പരിപാടികള്‍ മണിക്കൂറുകളോളം വൈകാറുണ്ട്.

എനിക്കൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിജെപിയുടെ പ്രാദേശിക മണ്ഡല്‍ യൂനിറ്റിന്റെ ട്രഷറിയില്‍ 100 രൂപ നിക്ഷേപിക്കണമെന്നാണ് സംഘടനയുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോള്‍ കരുതുന്നത് ഉഷയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. പൂച്ചെണ്ടുകള്‍ താന്‍ സ്വീകരിക്കില്ല. പൂക്കളില്‍ ലക്ഷ്മീദേവി വസിക്കുന്നതിനാല്‍ അവ കളങ്കമില്ലാത്ത മഹാവിഷ്ണുവിന് മാത്രം സമര്‍പ്പിക്കാനുള്ളതാണ്. പൂക്കള്‍ക്ക് പകരം താന്‍ പുസ്തകങ്ങള്‍ സ്വീകരിച്ചുകൊള്ളാമെന്നും അവര്‍ ഉറപ്പുനല്‍കി. പുഷ്പങ്ങളുമായി ആളുകളെ സ്വാഗതം ചെയ്യുന്നിടത്തോളം ലക്ഷ്മി ദേവി അവയില്‍ വസിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

അതിനാല്‍, കളങ്കമില്ലാത്ത വിഷ്ണുവിനല്ലാതെ മറ്റാര്‍ക്കും പൂക്കള്‍ സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍, ഞാന്‍ പൂക്കള്‍ സ്വീകരിക്കുന്നില്ല. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുഷ്പ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് ബിജെപി സര്‍ക്കാരില്‍ വിനോദ സഞ്ചാര- സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഉഷാ താക്കൂര്‍. 2015 ല്‍ താക്കൂറിന്റെ കാബിനറ്റ് സഹപ്രവര്‍ത്തകനായ കുന്‍വര്‍ വിജയ് ഷായും അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 10 രൂപ സംഭാവന ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News