മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിനു എന്‍എസ്എ ചുമത്തിയയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

നേരത്തേ, 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് ഉസ്മാന്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Update: 2020-09-18 10:54 GMT

ഇന്‍ഡോര്‍: മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിനു ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തി അറസ്റ്റ് ചെയ്തയാളെ വിട്ടയക്കാന്‍ മധ്യപ്രദേശം ഹൈക്കോടതിയുടെ ഉത്തരവ്. മുന്‍ കോര്‍പ്പറേറ്റര്‍ ഉസ്മാന്‍ പട്ടേലിനെ(60) മോചിപ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ എസ് സി ശര്‍മ, ശൈലേന്ദ്ര ശുക്ല എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. 'മാധ്യമ വിചാരണ' അടിസ്ഥാനമാക്കിയാണ് ഇന്‍ഡോര്‍ ജില്ലാ മജിസ്ട്രേറ്റ് 1980 ലെ ദേശീയ സുരക്ഷാ നിയമ(എന്‍എസ്എ)ത്തിലെ വ്യവസ്ഥകള്‍ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇന്‍ഡോര്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

    മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് അഭിപ്രായ രൂപീകരണം നടത്തിയത്. ഈ ദിവസങ്ങളിലെ മാധ്യമ വിചാരണ വളരെ നിര്‍ഭാഗ്യകരമായിരുന്നു. ഇപ്പോള്‍ വിധികര്‍ത്താക്കള്‍ ഇതനുസരിച്ച് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പീപ്പിള്‍സ് സമാചര്‍, നയാ ദുനിയ, ദെയ്നിക് ഭാസ്‌കര്‍ തുടങ്ങിയ ഹിന്ദി ദിനപത്രങ്ങള്‍ നല്‍കിയ വാര്‍ത്താ റിപോര്‍ട്ടുകളാണ് ജില്ലാകോടതി മാനദണ്ഡമാക്കിയതെന്ന് ഉസ്മാന്‍ പട്ടേലിന്റെ മകന്‍ തന്‍വീര്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി. എന്‍എസ്എയിലെ സെക്്ഷന്‍ 3 ലെ ഉപവകുപ്പ് 4 പ്രകാരം തടവ് ഉത്തരവുകള്‍ 12 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ അവ പ്രാബല്യത്തില്‍ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ര കട്ടിങുകളുടെ

    അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അഭിപ്രായം രൂപീകരിച്ചതെങ്ങനെയാണെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. നേരത്തേ, 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് ഉസ്മാന്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

M.P. HC directs State to free man detained under NSA over Muharram procession





Tags:    

Similar News