മൊസാദ് തലവന്‍ ബഹ്‌റയ്ന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

തലസ്ഥാനമായ മാനാമയിലെത്തിയ യോസി കോഹനെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി പ്രസിഡന്റ് ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദലും സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖലീഫയും ചേര്‍ന്ന് സ്വീകരിച്ചതായി ബഹ്‌റയ്ന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-10-02 09:43 GMT

മനാമ: ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവന്‍ യോസി കോഹന്‍ മനാമയിലെത്തി ബഹ്‌റയ്ന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനമായ മാനാമയിലെത്തിയ യോസി കോഹനെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി പ്രസിഡന്റ് ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദലും സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖലീഫയും ചേര്‍ന്ന് സ്വീകരിച്ചതായി ബഹ്‌റയ്ന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റയ്‌നും ഇസ്രായേലും തമ്മില്‍ അടുത്തിടെ ഒപ്പവച്ച കരാറിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

മേഖലയിലുടനീളം സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ സഹായിക്കുമെന്നും ഇരു വിഭാഗവും അഭിപ്രായപ്പെട്ടു. ഫലസ്തീന്റെ എതിര്‍പ്പ് അവഗണിച്ച് സപ്തംബര്‍ 15നാണ് വൈറ്റ്ഹൗസില്‍വച്ച് യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റെയ്‌നും ഇസ്രയേലുമായി സമാധാനക്കരാറില്‍ ഒപ്പുവച്ചത്. ഇസ്രയേല്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നതിനെതിരായ പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്നതാണ് ഇസ്രയേലുമായുള്ള അറബ് രാജ്യങ്ങളുടെ കരാറെന്ന് ഫലസ്തീന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News