ഡല്‍ഹിയിലെ ചേരിയില്‍ തീപ്പിടുത്തം: 20 കുടിലുകള്‍ കത്തി നശിച്ചു

Update: 2021-02-07 03:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒഖ്ല മെട്രോ സ്റ്റേഷന് സമീപം വന്‍ തീപിടുത്തമുണ്ടായി. ചേരിപ്രദേശത്തെ കുടിലുകളിലേക്ക് തീ ആളിപ്പടര്‍ന്നു. 20ലധികം കുടിലുകള്‍ കത്തിനശിച്ചു. സമീപത്തെ ഫാക്ടറിയില്‍നിന്നാണ് തീ പടര്‍ന്നത്.

തീ പടര്‍ന്നതോടെ താമസക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. 26 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.