ഒമാന്‍ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം; ശൂറാ കൗണ്‍സിലിന്റെ അംഗീകാരമായി

ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്‌നീഷ്യന്‍, നഴ്‌സിങ്, ഫാര്‍മസി, എക്‌സ്‌റേ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‌സര്‍വര്‍ തുടങ്ങിയ തസ്തികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശം.

Update: 2020-02-23 01:48 GMT
മസ്‌ക്കറ്റ്: സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന നിര്‍ദേശത്തിന് ഒമാന്‍ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം. ശുറാ കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലത്തിന് അയച്ചതായി ശൂറാ കൗണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുവാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്.

ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്‌നീഷ്യന്‍, നഴ്‌സിങ്, ഫാര്‍മസി, എക്‌സ്‌റേ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‌സര്‍വര്‍ തുടങ്ങിയ തസ്തികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശം. ശുപാര്‍ശ മന്ത്രിസഭ അംഗീകാരിക്കുന്നതോടെ മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

ഈ വിഭാഗങ്ങളില്‍ ധാരാളം സ്വദേശികള്‍ തൊഴില്‍രഹിതരായി രാജ്യത്തുണ്ടെന്നാണ് കൗണ്‍സിലിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമെ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും വിദേശി അധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം ഈ വര്‍ഷം 44.1 ശതമാനം പാലിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചരക്കു നീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.




Tags:    

Similar News