കേരളത്തിലും കുരങ്ങ് പനിയെന്ന് സംശയം;സാംപിളുകള്‍ പരിശോധനക്ക് അയച്ചു

വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു

Update: 2022-07-14 04:19 GMT

തിരുവനന്തപുരം:കേരളത്തില്‍ കുരങ്ങ് പനിയെന്ന് സംശയം. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ കുരങ്ങ് പനി ലക്ഷണങ്ങളുമായി ചികില്‍സയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രാഥമിക പരിശോധനയില്‍ കുരങ്ങ് പനി ആണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് രോഗിയുടെ സാംപിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും.

മൂന്നു ദിവസം മുമ്പ് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയ ആളിലാണ് കുരങ്ങ് പനി ലക്ഷണങ്ങള്‍ കണ്ടത്.പനിയും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കുകയായിരുന്നു. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കുരങ്ങ് പനി ബാധിതരില്‍ മരണനിരക്ക് വളരെ കുറവാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ശരീരശ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നതൈന്നും അതിനാല്‍ അടുത്ത ബന്ധമുള്ളവരിലേക്ക് മാത്രമാണ് പകരാന്‍ സാധ്യതയുള്ളതെന്നും വ്യക്തമാക്കി. ലക്ഷണമുള്ള ആള്‍ക്ക് വീട്ടുകാരുമായി മാത്രമാണ് ബന്ധമുള്ളതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News