'വ്യാജ വാര്‍ത്തക്കാരോട് ഒന്നും പറയാനില്ല'; കനയ്യകുമാര്‍ പാര്‍ട്ടി വിടുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഹമ്മദ് മുഹ് സിന്‍

Update: 2021-02-16 09:48 GMT

പാലക്കാട്: സിപിഐ നേതാവ് കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സിപിഐ യുവ നേതാവും പട്ടാമ്പി എംഎല്‍എയുമായ മുഹമ്മദ് മുഹ്‌സിന്‍.

ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് മുഹ്‌സിന്റെ പ്രതികരണം. കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്‌നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാര്‍ത്തക്കാരോട് ഒന്നും പറയാനില്ല എന്നും മുഹ്‌സിന്‍ പറഞ്ഞു.

കനയ്യകുമാർ ജെഡിയുവിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട...

Posted by Muhammed Muhassin on Monday, February 15, 2021

നേരത്തെ ദേശീയ മാധ്യമങ്ങളടക്കം കനയ്യ കുമാര്‍ ജെഡിയുവില്‍ ചേര്‍ന്ന് എന്‍ഡിഎയുടെ ഭാഗമാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സിപിഐ വിട്ട് ജെഡിയുവില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. കനയ്യ നിലവില്‍ സിപിഐ കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമാണ്.