പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പോസ്റ്റര്‍; പോലിസ് കേസെടുത്തു

മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് കൊണ്ടുള്ളതാണ് പോസ്റ്റര്‍.

Update: 2021-01-02 14:03 GMT

മൊഹാലി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരേ വധ ഭീഷണി മുഴക്കി പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് കൊണ്ടുള്ളതാണ് പോസ്റ്റര്‍. സെക്ടര്‍ 66-67 ക്രോസിംഗിന് സമീപത്തെ ഗൈഡ് മാപ്പന് അരികിലാണ് പോസ്റ്റര്‍ പതിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്ററില്‍ ഒരു ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. ഐപിസിയുടെ 504, 506, 120 ബി, പഞ്ചാബ് പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സ് ആക്റ്റ് 1997, 3, 4, 5 വകുപ്പുകള്‍ പ്രകാരം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മൊഹാലി സിറ്റി എസ്പി പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ പോലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Tags:    

Similar News