കൊവിഡ് പരിശോധനയ്ക്ക് മൊബൈല്‍ യൂനിറ്റുകള്‍

Update: 2020-07-26 15:41 GMT

തിരുവനന്തപുരം: ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണില്‍ കൊവിഡ് പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ പരിശോധനാ യൂനിറ്റുകള്‍ സജ്ജമാക്കുന്നു. ഇന്‍സിഡന്റ് കമാണ്ടര്‍മാരായ യു വി ജോസ്, എസ് ഹരികിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 10 ആംബുലന്‍സുകളില്‍ മൂന്നെണ്ണം മൊബൈല്‍ യൂനിറ്റിനായി ഉപയോഗിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് മൊബൈല്‍ പരിശോധനാ യൂനിറ്റുകളുടെ ഏകോപന ചുമതല. രോഗസാധ്യത കൂടുതലുള്ള വിഭാഗത്തെ പ്രഥമ പരിഗണന നല്‍കി പരിശോധന നടത്തും. രോഗലക്ഷണം ഉള്ളവരെയും പ്രൈമറി കോണ്ടാക്റ്റുകളെയും ക്വാറന്റൈനിലുള്ളവരെയും പരിശോധിക്കും. ടെസ്റ്റിങ് സെന്ററില്‍ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡ്രൈവര്‍, അറ്റന്‍ഡര്‍ എന്നിവരുണ്ടാവും. സ്രവം എടുക്കുന്നതിന് സ്റ്റാഫ് നഴ്‌സുമാരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. 

Mobile units for Covid testing

Tags:    

Similar News