മുസ്‌ലിംവിരുദ്ധ വംശീയ കലാപം: എസ്ഡിപിഐ നേതാക്കള്‍ ശ്രീലങ്കന്‍ എംബസി സന്ദര്‍ശിച്ചു

ശ്രീലങ്കയില്‍ മുസ്‌ലിംവിരുദ്ധ വംശീയ കലാപം പടരുന്ന സാഹചര്യത്തില്‍ എസ്ഡിപിഐ ദേശീയ നേതാക്കള്‍ ശ്രീലങ്കന്‍ എംബസി സന്ദര്‍ശിച്ച് ശ്രീലങ്കന്‍ അധികൃതരെ ആശങ്ക അറിയിച്ചു. കലാപം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടിയെടുക്കണെന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ അധികൃതര്‍ക്ക് മെമ്മോറാണ്ടം കൈമാറി.

Update: 2019-05-17 10:18 GMT

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ മുസ്‌ലിംവിരുദ്ധ വംശീയ കലാപം പടരുന്ന സാഹചര്യത്തില്‍ എസ്ഡിപിഐ ദേശീയ നേതാക്കള്‍ ശ്രീലങ്കന്‍ എംബസി സന്ദര്‍ശിച്ച് ശ്രീലങ്കന്‍ അധികൃതരെ ആശങ്ക അറിയിച്ചു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ശറഫുദ്ദീന്‍ അഹമ്മദ്, ദഹലാന്‍ ബാഖവി, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മജീദ് കെ എച്ച്, മുഹമ്മദ് ഷഫി എന്നിവരാണ് ശ്രീലങ്കന്‍ എംബസി സന്ദര്‍ശിച്ചത്.


ശ്രീലങ്കയില്‍ നടക്കുന്ന വംശീയ അതിക്രമങ്ങളില്‍ നേതാക്കള്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കലാപം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടിയെടുക്കണെന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ അധികൃതര്‍ക്ക് മെമ്മോറാണ്ടം കൈമാറി.

ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പരയുണ്ടായതിന് ശേഷം ശ്രീലങ്കയില്‍ വ്യാപകമായി മുസ്‌ലിംവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കലാപം കത്തിപ്പടര്‍ന്നതോടെ ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News