യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയെന്ന് സംശയം; ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍

Update: 2019-10-10 04:24 GMT

കാസര്‍കോട്: യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയെന്ന സംശയത്തെ തുടര്‍ന്ന് ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ നടത്തുന്നു. ആലപ്പുഴ സ്വദേശി പ്രമീളയെ കാണാതായതു സംബന്ധിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്നാണു സംശയിക്കുന്നത്. കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് വിദ്യാനഗര്‍ സ്വദേശി സില്‍ജോ ജോണാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പോലിസ് സില്‍ജോണിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലുണ്ടായ വൈരുധ്യമാണ് കൊലപ്പെടുത്തിയെന്ന നിഗമനത്തിനു കാരണം. ഭര്‍ത്താവില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പുഴയില്‍ പോലിസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിശോധന നടത്തുന്നത്.



Tags:    

Similar News