മലപ്പുറത്ത് പുഴയില്‍ ഒഴുക്കില്‍പെട്ട മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

Update: 2024-07-16 13:06 GMT

മേലാറ്റൂര്‍: മലപ്പുറം വെള്ളിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂര്‍ മരുതംപാറ പടുവില്‍കുന്നിലെ പുളിക്കല്‍ വീട്ടില്‍ യൂസുഫി(55)ന്റെ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് യൂസുഫ് ഒഴുക്കില്‍ പെട്ടത്. തുടര്‍ന്ന് അന്നു രാത്രിയും രണ്ടു പകലുമായി അഗ്‌നിശമന സേനാംഗങ്ങളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചിലില്‍ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ മേലാറ്റൂര്‍ റെയില്‍പാലത്തിന് ഒരു കിലോമീറ്റര്‍ താഴ് ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്.

Tags: