ഹജ്ജ് കര്‍മത്തിനിടെ കാണാതായ മലയാളി മരണപ്പെട്ടതായി വിവരം

Update: 2024-08-01 12:28 GMT

മക്ക: ഹജ്ജ് കര്‍മത്തിനിടെ കാണാതായ മലയാളി വയോധികന്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഹജ്ജ് തീര്‍ഥാടനത്തിനെത്തി മിനയില്‍ നിന്ന് കാണാതായ മലപ്പുറം വാഴയൂര്‍ സ്വദേശി തിരുത്തിയാട് സ്വദേശി മണ്ണില്‍ കടവത്ത് മുഹമ്മദ്(74) ആണ് മരണപ്പെടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിനുപോയ മുഹമ്മദിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

    ഒടുവില്‍ ഇന്ത്യന്‍ എംബസിയാണ് മുഹമ്മദ് മരണപ്പെട്ടതായി ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം മിനയ്ക്കു സമീപമുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലുള്ള മകന്‍ നാളെ മക്കയിലെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags: