താനൂര്‍ ബോട്ട് ദുരന്തം: മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്

Update: 2023-05-08 03:12 GMT

മലപ്പുറം: താനൂരിലുണ്ടായ ബോട്ട് അപകടം ഏറ്റവും വേദനിപ്പിക്കുന്നതാണെന്നും മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ചികില്‍സയിലുള്ള എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനഘട്ടത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരേയും ഇതിനായി നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി താനൂരില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ വി അബ്്ദുര്‍റഹ്മാന്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.


Tags: