പാര്‍ട്ടി ഫണ്ട് മോഷണം; കേന്ദ്രമന്ത്രി വി കെ സിങിന്റെ മുന്‍ ഉപദേശകന്‍ അറസ്റ്റില്‍

കേന്ദ്രമന്ത്രി വി കെ സിങ് ആരോപണങ്ങളെ തുടര്‍ന്ന് ശംഭു പ്രസാദ് സിങിനെ ഉപദേശക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു

Update: 2019-06-08 20:35 GMT

ഗാസിയാബാദ്: ബിജെപിയുടെ പാര്‍ട്ടി ഫണ്ട് മോഷ്ടിച്ചതിനു കേന്ദ്രമന്ത്രി വി കെ സിങിന്റെ മുന്‍ രാഷ്ട്രീയ ഉപദേശകനെ പോലിസ് അറസ്റ്റ് ചെയ്തു. ശംഭു പ്രസാദ് സിങിനെയാണ് വെള്ളിയാഴ്ച രാത്രി സിഹാനി ഗേറ്റ് പോലിസ് സ്‌റ്റേഷനിലെ പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തത്. ബിജെപിക്ക് നല്‍കിയ സംഭാവനയില്‍ നിന്ന് മൂന്നു ലക്ഷം രൂപ മോഷ്ടിച്ചെന്നു കാണിച്ച് അജയ് ത്യാഗി എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര അഗര്‍വാള്‍ പറഞ്ഞു. കവി നഗര്‍ പോലിസ് സ്‌റ്റേഷനിലും ഇദ്ദേഹത്തിനെതിരേ നിരവധി പേരില്‍ നിന്നു പണം വാങ്ങി വഞ്ചിച്ചെന്ന പരാതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി മന്ത്രിസഭയില്‍ ഹൈവേ-റോഡ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി വി കെ സിങ് ആരോപണങ്ങളെ തുടര്‍ന്ന് ശംഭു പ്രസാദ് സിങിനെ ഉപദേശക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയുമായി തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് വി കെ സിങ് പറഞ്ഞു.



Tags:    

Similar News