തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിക്കു പരിക്ക്

Update: 2019-10-05 00:54 GMT

പത്തനംതിട്ട: കോന്നിയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിക്കു പരിക്കേറ്റു. ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ് കുമാറിന്റെ പ്രചാരണത്തിനിടെ ചിറ്റാറില്‍ ഒരു വീടിന്റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ തലയ്ക്കു പരിക്കേറ്റത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.




Tags: