കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ വെട്ടിപ്പ്; വെളിപ്പെടുത്തലുമായി മന്ത്രി
പമ്പുകളില്‍ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ മുന്നോട്ട് വെച്ച സംശയം ശരിയാണെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
പമ്പുകളില്‍ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ മുന്നോട്ട് വെച്ച സംശയം ശരിയാണെന്ന് മന്ത്രി പറഞ്ഞു. 700 പമ്പുകള്‍ പരിശോധിച്ചപ്പോള്‍ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകള്‍ക്ക് നോട്ടിസ് നല്‍കിയതായും മന്ത്രി പറഞ്ഞു.
പമ്പുകളിൽ അളവിൽ ക്രമക്കേടുകൾ കണ്ടെത്തി നിരവധി വ്ലോഗർമാരും പൊതുപ്രവർത്തകരും രംഗത്തുവന്നിരുന്നെങ്കിലും ശക്തമായ നടപടി സ്വീകരിക്കാൻ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.